ഹൈദരാബാദ്: കൊറോണയ്ക്കെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിന് ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന് എന്ന മരുന്നിനാണ് മനുഷ്യരില്‍ പരീക്ഷണം നടത്താന്‍ അനുമതി ലഭിച്ചത്.മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരീക്ഷിച്ചു തുടങ്ങുമെന്ന് കമ്പനി ചെയര്മാന് ഡോ.ക്യഷ്ണ എല്ല പറഞ്ഞു.
എന്‍ ഐ വി, ഐ സി എം ആര് എന്നിവരുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിച്ചെടുത്തത്. പ്രീക്ലിനിക്കല്‍ ട്രയല്‍ പരീക്ഷണത്തില്‍ കമ്പനി വിജയിച്ചിരുന്നു. വാക്സിന് പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും കമ്പനി സമര്‍പ്പിച്ചിരുന്നു. ജീനോം വാലിയില്‍ ഭാരത് ബയോടെക്കിന്റെ മേല്‍ നോട്ടത്തിലാണ് വാക്സിന് ഗവേഷണം നടന്നത്.
മരുന്ന് കമ്പനികള്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ മാത്രം 30 ഓളം സ്ഥാപനങ്ങള്‍ വാക്സിന് വികസിപ്പിക്കാന്‍ രംഗത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാത്തിയിരുന്നു. ഇതാദ്യമായാണ് വാക്സിന് വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പ് നടത്താന്‍ ഒരു കമ്പനിക്ക് സാധിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ ചുരുങ്ങിയ കാലം കൊണ്ട് വാക്സിന് വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറക്കാന്‍ ഇന്ത്യക്ക് കഴുയുമെന്നാണ് പ്രതിക്ഷിക്കുന്നത്.