തിരുവനന്തപുരം:ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഷംനകാസിമിന്റെ മൊഴി രേഖപ്പെടുത്തി. ഷംന കൊറോണ നിരീക്ഷണത്തിലായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്.
കേസില്‍ നിലവിലെ ഒന്‍പത് പ്രതികളെ കൂടാതെ രണ്ടു പേരുകൂടി ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ ഒന്നിച്ചുള്ള ചോദ്യം ചെയ്യല്‍ തുടരുകയാണ്. യുവതികളില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണ്ണത്തില്‍ എട്ടു പവന് പോലീസ് കണ്ടെടുത്തു.
അതേസമയം കേസില്‍ കൂടുതല്‍ സിനിമാ താരങ്ങളില്‍ നിന്നും മൊഴി രേഖപ്പെടുത്തുമെന്ന് കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.നടന് ധര്മ്മജന് ബോള്‍ഗാട്ടിയടക്കം സിനിമാ മേഖലയില്‍ നിന്നും മൂന്നു പേരുടെ മൊഴികള്‍ ഇന്നലെ രേഖപ്പെടുത്തിയിരുന്നു.