തിരുവനന്തപുരം :സംസ്ഥാനത്ത് സാമൂഹിക വ്യാപന സാദ്ധ്യത ഉറപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്.സംസ്ഥാനത്ത് സാമൂഹികവ്യാപനത്തിന്റെ സൂചനകളുണ്ടെന്നും പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ സ്വകാര്യമേഖലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ കൊറോണ പരിശോധന നടത്തണം.സ്വകാര്യ മേഖലയില്‍ കൂടി കൊറോണ ചികിത്സ ലഭ്യമാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ കാരുണ്യപദ്ധതിയില്‍ കൊറോണ ചികിത്സ കൂടി ഉള്‍പ്പെടുത്തണമെന്നും ഐഎംഎ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ജൂണ്‍ 27നാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.