ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുമായി ഇന്ന് ടെലിഫോണ്‍ ചര്‍ച്ച നടത്തും. ലഡാക്ക് നിയന്ത്രണരേഖയിലെ ഇന്ത്യ ചൈന സംഘര്‍ഷവും ചര്‍ച്ചയില്‍ വിഷയം ആയേക്കുമെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ചൈന സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പ്രതിരോധമന്ത്രിയും മാര്‍ക്ക് എസ്പറും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
അതേസമയം ഇന്ന് ഇന്ത്യയും ചൈനയും തമ്മില്‍ കോര്‍പ്സ് കമാന്‍ഡര്‍ തല ചര്‍ച്ച നടക്കുന്നുണ്ട്. ചുഷൂലിലാണ് ചര്‍ച്ച.14 കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗും ചൈനീസ് സേനാ പ്രതിനിധി ലിന് ലിയുവും തമ്മിലാണ് ചര്‍ച്ച.മൂന്നാം വട്ടമാണ് ഇരു ജനറല്‍മാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.