ഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ്. സ്കൂളുകളും, കോളേജുകളും ജൂലൈ 31 വരെ തുറക്കില്ല . കൂടുതല്‍ ഇളവുകളുമായി അണ്‍ലോക്ക്-2 നാളെ നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി.രോഗവ്യാപനം നിലവിലുള്ള കണ്ടെയ്ന്മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങള്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വിവിധ സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിര്‍ദ്ദേശത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഗവണ്മെന്റ് ഇളുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കും പാസഞ്ചര്‍ ട്രെയിനുകള്‍ക്കും നിയന്ത്രണങ്ങളോടെ അനുമതി ലഭിക്കും.
രാത്രികാല കര്‍ഫ്യൂവിന്റെ സമയം രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെ ആയി ചുരുക്കിയിട്ടുണ്ട്. ഷിഫ്റ്റ് സമ്പ്രാദായത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും കാര്‍ഗോ സ്ഥാപനങ്ങള്‍ക്കും രാത്രികാല ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മെട്രോ ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് അനുമതിയില്ല .
സ്കൂളുകള്‍ ,കോളേജുകള്‍ മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ജൂലൈ 31 വരെ തുറക്കാന്‍ അനുമതിയില്ല. രാഷ്ട്രീയ സാമൂഹിക കൂടിച്ചേരലുകള്‍ക്കും നിയന്ത്രണങ്ങള്‍ ഉണ്ട്.
സംസ്ഥാനത്തിനകത്തും, ഇതര സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ്സ് ആവശ്യമില്ല. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണം സംബന്ധിച്ച് അതാത് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം പുറപ്പെടുവിക്കാം.