മാഹി:മാഹിയില്‍ അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ജനറല്‍ ആശുപത്രിയിലെ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പള്ളൂര്‍ സ്റ്റേഷനിലെ പോലീസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
മാഹി ജനറല്‍ ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്കും രണ്ട് അറ്റന്റര്മാര്ക്കുമാണ് വൈറസ് ബാധിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ലഭ്യമായ വിവരം.