ബീജിംഗ്: രാജ്യത്തിന്റെ പ്രതിരോധ സുരക്ഷയക്ക് വെല്ലുവിളിയായ 59 ആപ്പുകള്‍ നിരോധിച്ച ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി ചൈന. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ചൈനീസ് വിദേശകാര്യവക്തവ് ഷാവോ ലിജിന്‍ പറഞ്ഞു.
ഇന്ത്യയില്‍ 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ചൈനയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്നാണ് ഷാവോ ലിജിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. അപ്രതീക്ഷിതമായ ഇന്ത്യയുടെ നീക്കം ചൈനയെ ആശങ്കയിലാഴ്ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.
തിങ്കളാഴ്ചയാണ് 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയത്. ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെയായിരുന്നു നടപടി. ടിക് ടോക്, യുസി ബ്രൗസര്‍,വി ചാറ്റ്, ഹലോ ഷെയര്‍ ഇറ്റ്, തുടങ്ങി 59 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യ നിരോധനമേര്‍പ്പെടുത്തിയത്. ചൈനീസ് സര്‍ക്കാരിന് ഡേറ്റ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെയും ഉയര്‍ന്നിരുന്നു.