ആലപ്പുഴ:എസ്എസ്എല്‍സി പരീക്ഷയില്‍ കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്ക് 100 ശതമാനം വിജയം. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഒരു വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം നേടുന്നത്. 34 സ്കൂളുകളില്‍ നിന്നായി 2106 കൂട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.
പ്രളയക്കെടുതികളും ഭൂമിശാസ്ത്രപരമായ പ്രതിസന്ധികളും അതീജീവിച്ചാണ് കുട്ടനാടിന്റെ മക്കള്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയിലും സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കുട്ടനാട് വിദ്യാഭ്യാസ ജില്ലയ്ക്കായിരുന്നു.
കുട്ടനാട്ടിലെ പല സ്കൂളുകള്‍ക്കും വെള്ളപൊക്കം കാരണം 30 ദിവസത്തിലധികം അദ്ധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇതോടൊപ്പം കൊറോണയുടെ ആശങ്കകളും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.ഇവയെല്ലാം അതീജീവിച്ചാണ് വിദ്യാര്‍ത്ഥികള്‍ നൂറ് മേനി വിജയം വരിച്ചത്.
വെള്ളകെട്ട് ഒഴിയാത്ത കൈനകരിയിലെ കുപ്പപ്പുറം സ്ക്കൂളില്‍ കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ജനം ടിവി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്കൂളുകളാണ് കുട്ടനാട്ടില്‍ ഉള്ളത്.