ന്യൂഡല്‍ഹി: കൊറോണക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇന്ത്യ.രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗമുക്തരുടെ നിരക്ക് 59.07 ശതമാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇതുവരെ 3,34,841 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ ചികിത്സയിലുള്ള രോഗികളെക്കാള്‍ 1,19,696 രോഗമുക്തരാണ് രാജ്യത്തുള്ളത്.
രാജ്യത്ത് 2,15,125 പേരാണ് നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. 24 മണിക്കൂറിനിടെ 18,522 പേര്‍ക്ക് രാജ്യത്ത് വൈറസ് ബാധിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത്. 1,69,883 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം 5257 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.