ചണ്ഡിഗഡ്: ടിക് ടോക്ക് താരം ശിവാനി ഖുബിയാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ആരിഫ് മുഹമ്മദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവാനിയുടെ അയല്‍ക്കാരനാണ് ഇയാള്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊറോണ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസം മുറുക്കി മുട്ടിച്ചാണ് ശിവാനിയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച്ചയാണ് ശിവാനിയെ ബ്യൂട്ടിപാര്‍ലറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബ്യൂട്ടിപാര്‍ലര്‍ പാര്‍ട്ട്നറായ നീരജ് സ്ഥാപനം തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഏറെക്കാലമായി ശിവാനിയോട് ആരിഫ് പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. ആരിഫിന്റെ ശല്യം സഹിക്ക വയ്യാതെ ശിവാനി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ശിവാനിയോടും കടുംബത്തോടും ഇയാള്‍ മാപ്പ് പറഞ്ഞു. എന്നാല്‍ പിന്നീടും ഇയാള്‍ ശിവാനിയെ ശല്യം ചെയ്തു കൊണ്ടിരുന്നുവെന്നാണ് കുടുംബാഗങ്ങള്‍ പറയുന്നത്.