പാലക്കാട് : ജില്ലയില്‍ ഇന്ന് ഏഴു വയസുകാരന് ഉള്‍പ്പെടെ 17 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ എട്ട് പേര്‍ക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ ഏഴ് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിനു പുറമേ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിച്ച രണ്ട് പേരുടെ ഫലങ്ങളും ഇന്ന് പോസിറ്റീവ് ആയിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന ആറ് പേര് രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കുവൈത്തില്‍ നിന്നും എത്തിയവരാണ്. കുവൈത്തില്‍ നിന്നെത്തിയ ആറ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തച്ചമ്പാറ സ്വദേശി (35 പുരുഷന്), കുമരംപുത്തൂര്‍ അരിയൂര്‍ സ്വദേശി (45 പുരുഷന്), കുത്തനൂര്‍ സ്വദേശി (27 പുരുഷന്), ലക്കിടി-പേരൂര്‍ മുളഞ്ഞൂര്‍ സ്വദേശി (29 പുരുഷന്), കോങ്ങാട് മണ്ണാന്തറ സ്വദേശി (25 പുരുഷന്), തൃത്താല മേഴത്തൂര്‍ സ്വദേശി (46 പുരുഷന്) എന്നിവരുടെ പരിശോധന ഫലങ്ങളാണ് പോസിറ്റീവ് ആയത്. ഇവര്‍ക്ക് പുറമേ സൗദിയില്‍ നിന്നെത്തിയ മണ്ണൂര്‍ സ്വദേശി (37 പുരുഷന്)ക്കും, ദുബായില്‍ നിന്നെത്തിയ തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശി (47 പുരുഷന്) ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ പെരുമാട്ടി വണ്ടിത്താവളം സ്വദേശി (24 പുരുഷന്). ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് ജൂണ്‍ 19 രോഗം സ്ഥിരീകരിച്ചിരുന്നു) ചെന്നൈയില്‍ നിന്നും വന്ന എലപ്പുള്ളി സ്വദേശി (22 പുരുഷന്) ചെന്നൈയില്‍ നിന്നും വന്ന കേരളശ്ശേരി തടുക്കശ്ശേരി സ്വദേശി (53 പുരുഷന്) ചെന്നൈയില്‍ നിന്നും വന്ന കോങ്ങാട് സ്വദേശി (51 പുരുഷന്) ചെന്നൈയില്‍ നിന്നും മണ്ണൂര്‍ സ്വദേശി(48 പുരുഷന്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഡല്‍ഹിയില്‍ നിന്നും എത്തിയ കുത്തന്നൂര്‍ സ്വദേശി (47 സ്ത്രീ), പിരായിരി സ്വദേശി (7 ആണ്‍കുട്ടി) എന്നിവരുടെ ഫലങ്ങളും പോസിറ്റീവ് ആയിട്ടുണ്ട്.
ചാലിശ്ശേരി സ്വദേശി (42 പുരുഷന്), എലപ്പുള്ളി കൊല്ലങ്കാനം സ്വദേശി (37 സ്ത്രീ) എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചാലിശ്ശേരി സ്വദേശി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എലപ്പുള്ളി കൊല്ലാനം സ്വദേശിനി ഇവര്‍ കഞ്ചിക്കോട് ഫ്ലോര്‍ മില്ലിലെ ജീവനക്കാരിയാണ്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 278 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്നുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും മൂന്ന്പേര്‍ എറണാകുളത്തും ഒരാള്‍ വീതം തിരുവനന്തപുരം, കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളേജുകളിലും ചികിത്സയില്‍ ഉണ്ട്.