കാസര്‍കോട്: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് വിദേശത്തു നിന്നു വന്നവരും മൂന്ന് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ് . ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.36 ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.
ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ കുമ്പളം സ്വദേശി, ജൂണ്‍ 25 ന് ദുബായില്‍ നിന്നെത്തിയ പനത്തടി സ്വദേശി, ജൂണ്‍ 13 ന് ഖത്തറില്‍ നിന്നെത്തിയ കുമ്പള സ്വദേശി,ജൂണ്‍ 17 ന് ഡല്‍ഹിയില്‍ നിന്നെത്തിയ മടിക്കൈ സ്വദേശി, ജൂണ്‍ 24 ന് ബംഗളൂരുവില്‍ നിന്ന് എത്തിയ ബദിയഡുക്ക സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
46 വയസുള്ള ചെങ്കള സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ കൊറോണ ബാധിച്ചത് . ഇദ്ദേഹം ജൂണ്‍ 17 ന് സ്വന്തം കാറില്‍ ആലുവയിലേക്ക് പോകുകയും അവിടെ അദ്ദേഹത്തിന്റെ വില്ലയില്‍ താമസിച്ച് 26 ന് നാട്ടിലേക്ക് സ്വന്തം കാറില്‍ തന്നെ മടങ്ങുകയും ചെയ്തിരുന്നു.
ജില്ലയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മൂന്ന് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ദുബായില്‍ നിന്നെത്തിയ കുമ്പള സ്വദേശി, മെയ് 21 ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെമ്മനാട് സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള മംഗല്പാടി സ്വദേശി, ജൂണ്‍ 10 ന് ബഹ്റിനില്‍ നിന്നെത്തിയ പള്ളിക്കര സ്വദേശികളുമാണ് ജില്ലയില്‍ രോഗമുക്തി നേടിയത്.
6929 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 6520 പേര് വീടുകളിലും 409 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത് . ഇന്ന് 589 പേരെ പുതിയതായി നീരിക്ഷണത്തില്‍ പാര്‍പ്പിച്ചു. ഇന്ന് 203 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.393 പേരുടെ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്.