കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ 23 പേര് സി.ഐ.എസ്.എഫ് ജവാന്മാരാണ്. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 50 ആയി. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര് വിദേശത്ത് നിന്നും എത്തിയവരാണ്. ചിറക്കല്‍, എരമം കുറ്റൂര്‍, ഏഴോം സ്വദേശികളാണ് വിദേശത്ത് നിന്നെത്തിയത്.
ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂത്തുപറമ്പ് വലിയ വെളിച്ചത്തെ സിഐഎസ്എഫ് ബാരക്ക് അടച്ചു. അതേസമയം സി.ഐ.എസ്.എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന ഓഫീസറെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കുമെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
കണ്ണൂരില്‍ സി.ഐ.എസ്.എഫ് ജവാന്മാര്ക്ക് കോറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ ഡിഐജി കെ. സേതുരാമന്, എസ്പി ജി.എച്ച് യതീഷ് ചന്ദ്ര എന്നിവര്‍ ഉടന്‍ തന്നെ കണ്ണൂര്‍ വിമാനത്താവളവും സി.ഐ.എസ്.എഫ് ബാരക്കുകളും സന്ദര്‍ശിക്കും. വിമാനത്താവളവും ബാരക്കുകളും അണുവിമുക്തമാക്കുന്ന പ്രക്രിയയ്ക്ക് ഇവര്‍ നേതൃത്വം നല്‍കും. ഐജി തുമ്മല വിക്രമിനാണ് ഏകോപന ചുമതല.