വയനാട്: വയനാട് ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെയും ജില്ലയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഇന്ന് നാലു പേര് രോഗമുക്തി നേടുകയും ചെയ്തു. കൊയ്ലാണ്ടി സ്വദേശിയായ 28 കാരന്, തലപ്പുഴ സ്വദേശിയായ 22 കാരന്, വടുവന്‍ചാല്‍ സ്വദേശിയായ 35 കാരന്, പൊഴുതന സ്വദേശിയായ 36 കാരി എന്നിവരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയവര്‍.
സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചവരില്‍ 65 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,657 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2781 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.