ചെന്നൈ: തമിഴ്നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നും പ്രകടപ്പിക്കാതെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പി അന്പഴകന് കൊറോണ സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയായി അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്ന് 3,943 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 90,167 ആയി ഉയര്‍ന്നു. ഇന്ന് സംസ്ഥാനത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചവരില്‍ 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 38,889 പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളത്. 50,074 പേര് രോഗമുക്തരായിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 60 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 1201 ആയി.