കൊച്ചി : നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. പ്രതികള്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി ഐജി വിജയ സാഖറെ പറഞ്ഞു. ഈ പദ്ധതി വിജയിക്കാതെ വന്നതോടെയാണ് പ്രതികള്‍ വിവാഹാലോചന എന്ന തരത്തില്‍ നടിയുമായി ബന്ധപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷംനയെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെടാനായിരുന്നു പ്രതികള്‍ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഷംന പോലീസില്‍ പരാതി നല്കിയതിനാല് പ്രതികളുടെ പദ്ധതി വിജയിച്ചില്ല. സ്വര്‍ണ്ണ കടത്ത് എന്ന ആവശ്യവുമായാണ് പ്രതികള്‍ ഇതിനായി നടിയെ സമീപിച്ചത്. സമാനമായ രീതിയില്‍ പ്രതികള്‍ സിനിമാ മേഖലയിലെ നിരവധി പേരെ സമീപിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയില്‍ തുടരുന്ന ഹാരിസ്, റഫീഖ്, ഷഫീഖ് എന്നിവരാണ് തട്ടിക്കൊണ്ടു പോകല്‍ പദ്ധതി ആസൂത്രണം ചെയ്തത് എന്നും ഐജി പറഞ്ഞു.
കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. സിനിമാ മേഖലയിലെ ആര്‍ക്കും സംഭവത്തില്‍ ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.