മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 4,878 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,74,761 ആയി ഉയര്‍ന്നു. നിലവില്‍ 75,979 പേരാണ് രോഗബാധിതരായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയിലുള്ളത്. 90,911 പേര് രോഗമുക്തി നേടി ആശുപത്രിയില്‍ ഇതുവരെ ഡിസ്ചാര്‍ജ് നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 52.02 ശതമാനമാണ് സംസ്ഥാനത്തെ രേഗമുക്തി നിരക്ക്.
9,66,723 സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,78,033 പേര് നിലവില്‍ വീടുകളില്‍ ക്വാറന്റെയ്നില്‍ കഴിയുന്നുണ്ട്. 38,866 പേര് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയ്നിലും കഴിയുന്നുണ്ട്.
മുംബൈ നഗരത്തിലാണ് ഏറ്റവും അധികം കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 893 പുതിയ കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ധാരാവിയില്‍ 6 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.