അബുദാബി മോഡൽ സ്കൂളിലെ 166 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ഇവരിൽ മൂന്നുപേർക്ക് കൊറോണ പോസിറ്റീവായതിനാൽ പരീക്ഷയെഴുതാനായില്ല.പരീക്ഷയെഴുതിയ 163 വിദ്യാർത്ഥികളും മികച്ച മാർക്കോടെ വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 100 പെൺകുട്ടികളും 63 ആൺകുട്ടികളുമായിരുന്നു ഉണ്ടയിരുന്നത്. ഇവരിൽ 53 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 29 പേർക്ക് ഒരുവിഷയത്തിൽ മാത്രം എ പ്ലസ് നഷ്ടമായി. യു.എ.ഇയിൽ ഒൻപത് കേന്ദ്രങ്ങളിലായി 597 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇവരിൽ 72 പേർക്കാണ് എല്ലാവിഷയങ്ങളിലും എ പ്ലസ് നേടാനായത്. ഇതിൽ 53 എണ്ണവും അബുദാബി മോഡൽ സ്കൂളിലാണെന്നത് സ്കൂളിന്റെ മാറ്റുകൂട്ടുന്നു.