കുവൈറ്റ് സിറ്റി: ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ, ഭവൻസ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിർച്യുൽ അധ്യാപക -രക്ഷകർത്താ കൂടിക്കാഴ്ച സംഘടിപ്പിച്ചു. മുൻകൂട്ടി നിശ്ചയിച്ച സമയപ്രകാരം ഓരോ രക്ഷിതാവും വിദ്യാർത്ഥികളുടെ സാനിധ്യത്തോടെ ഓൺലൈൻ പ്ലാറ്റഫോമുകളിൽ എത്തി. ക്ലാസ്സ് അധ്യാപകർ അടക്കം മറ്റുവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരുടെയും വിശദമായ വിലയിരുത്തലുകൾ നടത്തി. കൂടിക്കാഴ്ചയിൽ മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.
യാത്രവിലക്കുകൾ നിലനിൽക്കെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കിടയിൽ സൃഷ്ടിക്കപ്പെടാവുന്ന അലസമായ ഒഴിവുസമയങ്ങളെ മയപ്പെടുത്താൻ വ്യത്യസ്തങ്ങളായ ഒരുകൂട്ടം പരിപാടികളും ഓൺലൈൻ ക്ലാസ്സുകളുമായി മുന്നോട്ട് പോകുവാനും രക്ഷിതാക്കളുടെ പിന്തുണയോടെ ഭവന്‍സ് തീരുമാനിച്ചു.