ദുബായിലെ പുതിയ ഇന്ത്യൻ കോൺസുൽ ജനറലായി ഡോ. അമൻപുരി സ്ഥാനമേൽക്കും.നിലവില്‍ യു.കെയിലെ ബിര്‍മിങ്ഹാമിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുമതലയിലുള്ള അദ്ദേഹം ഈ മാസം പകുതിയോടെയാകും ചുമതലയേൽക്കുക.നിലവിലെ കോൺസൽ ജനറൽ
വിപുലിന്റെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് അമൻ പുരി ചുമതലയേൽക്കുന്നത്. 2017 ]മുതൽ കോൺസുൽ ജനറൽ പദവിയിലിരിക്കുന്ന വിപുൽ കാലാവധി പൂർത്തിയാക്കി ജൂലായ് ഏഴിന് ഡൽഹിയിലേക്ക് മടങ്ങും.44കാരനായ അമന് പുരി 2003ലാണ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചത്.