ദുബായിൽ പലതരം സൈബർ തട്ടിപ്പുകള്‍ നടത്തി വന്ന 20 അംഗ ആഫ്രിക്കൻ സംഘത്തെ പിടികൂടി.ദുബായ് പൊലീസിന്റെ ഓപ്പറേഷൻ ഷാഡോ ടീം നടത്തിയ നീക്കത്തിനൊടുവിലാണ് ആഫ്രിക്കൻ സംഘത്തെ പിടികൂടാൻ സാധിച്ചത്.പെൺകുട്ടികളുടെ പടങ്ങൾ ഉപയോഗിച്ച് ചാറ്റ് ചെയ്തു പ്രലോഭിപ്പിച്ചും ഇ–മെയിൽ അയച്ചുമായിരുന്നു തട്ടിപ്പ്.10 സ്ത്രീകളെയടക്കം 47 ആഫ്രിക്കക്കാരെ നിരീക്ഷണ വിധേയമാക്കിയാണ് ദുബായിൽ നിന്നും അയൽ എമിറേറ്റുകളിൽ നിന്നും 20 പേരെ അറസ്റ്റ് ചെയ്തത്.മറ്റൊരു കേസിൽ ദമ്പതികളെയും അറസ്റ്റ് ചെയ്തതതായും ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി അറിയിച്ചു.അപരിചിതരുമായി ഓൺലൈനിൽ ബന്ധപ്പെടുമ്പോൾ കൂടുതൽ സൂക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.