ദോഹ. സ്ഥാനമൊഴിയുന്ന ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ഹമദ് ബിന്‍ അല്‍താനി ഔദ്യോഗിക ബഹുമതിയായ വജ്ബ ഡെക്കറേഷന് സമ്മാനിച്ചു. വിടവാങ്ങല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി അമീരി ദിവാനില്‍ ഇന്ന് അമീറിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പുരസ്കാരം സമ്മാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തവും ഊഷ്മളവുമാക്കുന്നതിനു നല്കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പി. കുമരന് അമീര്‍ പുരസ്കാരം നല്‍കിയത്. നാലു വര്‍ഷത്തെ സേവനത്തിനു ശേഷം സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായാണ് പി. കുമാരന് ഖത്തറിനോടു വിടപറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദീപക് മിത്തലിനെ ഏപ്രില്‍ അവസാനം ഖത്തറിലെ പുതിയ സ്ഥാനപതിയായി നിയമിച്ചിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മിത്തല്‍ ഇതുവരെ ചുമതലയേറ്റിട്ടില്ല.