മിലാന്: അന്താരാഷ്ട്ര തലത്തിലെ ഐ.എസിന്റെ മയക്കുമരുന്ന് ജിഹാദ് പൊളിച്ച് ഇറ്റലി. ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ വ്യാപിപ്പിച്ചിരിക്കുന്ന മയക്കുമരുന്നു ശൃംഖലയുടെ ഒരു ഭാഗമാണ് ഇറ്റാലിയന്‍ പോലീസ് കണ്ടെത്തിയത്. 14 മെട്രിക് ടണ്‍ വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞത് 8000 കോടി വിലവരുമെന്നാണ് കണക്കാക്കുന്നത്.
ഇറ്റലിയിലെ സലേര്‍ണോ തുറമുഖത്ത് എത്തിയ മൂന്ന് കണ്ടയ്നറുകള്‍ സംശയത്തിന്റെ പേരില്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള മയക്കുമരുന്ന് പായ്ക്കറ്റുകള്‍ കണ്ടെത്തിയത്. 84 ലക്ഷം വരുന്ന വെളുത്ത് വട്ടത്തിലുള്ള ഗുളികകളാണ് പിടിച്ചെടു ത്തിരിക്കുന്നത്. ഡ്രഗ്സ് ഓഫ് ജിഹാദ് എന്ന് അന്താരാഷ്ട്ര തലത്തില്‍ കുപ്രസിദ്ധി നേടിയ മരുന്നാണിതെന്ന് ഇറ്റാലിയന്‍ പോലീസ് പറഞ്ഞു. ഇറ്റലിയിലെ വന്‍ കുറ്റകൃത്യ ശൃംഖലയായ കാമ്മോറാ എന്ന സംഘടനയെയാണ് നിലവില്‍ സംശയിക്കുന്നത്.
അടുത്ത കാലത്ത് ലോകത്തെ മയക്കുമരുന്ന് വേട്ടയിലെ ഏറ്റവും വലുതാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ കണ്ടെത്തിയിരിക്കുന്നത്. ഭീകരസംഘടനകള്‍ പൊതുവേ ഉപയോഗി ക്കുന്ന ക്യാപ്റ്റാഗണ് എന്ന ആംഫെറ്റാമൈന്‍ എന്ന രാസനാമത്തിലറിയപ്പെടുന്ന മയക്കു മരുന്നാണ് പിടിച്ചെടുത്തത്. ജോര്‍ദ്ദാനിലും സിറിയയിലും വ്യാപകമായി ഉപയോഗിക്കുന്ന മയക്കുമരുന്നാണിത്.
അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഈ പ്രത്യേകതരം മയക്കുമരുന്ന് ഐ എസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഈ വിവരം അന്താരാഷ്ട്രതലത്തിലെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. ഇറ്റലിയിലെ സംഘടിതമായ കുറ്റകൃത്യമേഖലയിലും ഐ.എസ് ജിഹാദി സംഘത്തിന്റെ സ്വാധീനമാണ് കണ്ടെത്തി യിരിക്കുന്നതെന്നും ഇറ്റാലിയന്‍ പോലീസ് കമാന്റര്‍ ഡോമെനിക്കോ നാപ്പോളിറ്റാനോ അറിയിച്ചു.