ആലപ്പുഴ : ആന്‍ജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയവാല്‍വില്‍ ഒടിഞ്ഞു കയറിയതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന സ്ത്രീ മരിച്ചു. ചീങ്ങോലി സ്വദേശിനി ബിന്ദു (55) ആണ് മരിച്ചത്. ബന്ധുക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവിന്റെ മൃതദേഹം ഡോക്ടര്‍മാരുടെ പ്രത്യേക സംഘം പോസ്റ്റ്മോര്‍ട്ടം ചെയ്യും.
കഴിഞ്ഞ മാസമാണ് തലക്കറക്കവും ശര്ദ്ദിയെയും തുടര്‍ന്ന് ബിന്ദു തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്ന് അറിയുന്നതിനായി ഡോക്ടര്‍ ആന്‍ജിയോഗ്രാം നടത്താന്‍ നിര്‍ദ്ദേശിച്ചു. ഇത് പ്രകാരം ആന്‍ജിയോഗ്രാം നടത്തുന്നതിനിടെയാണ് യന്ത്രഭാഗം ഒടിഞ്ഞ് കയറിയത്.
ഉടന്‍ തന്നെ ബിന്ദുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെ യന്ത്രത്തിന്റെ ഭാഗം നീക്കി. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവാണ് ബിന്ദുവിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ബന്ധുക്കള്‍ ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.