ഹൈദരാബാദ് : മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍. ജന്മശതാബ്ദി ആഘോഷം നടത്തരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ സമീപിച്ചു. ആഘോഷം നടത്തുന്നത് മുസ്ലീം വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകള്‍ മുഖ്യമന്ത്രിയ സമീപിച്ചത്.
നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് തെലങ്കാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനിടെയാണ് ആഘോഷം നടത്തരുതെന്ന ആവശ്യം മുസ്ലീം സംഘടനകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.
നരസിംഹ റാവുവിന്റെ ജന്മശതാബ്ദി ആഘോഷിക്കാനുള്ള തീരുമാനം സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് യുണൈറ്റഡ് മുസ്ലീം ഫോറം മേധാവി റഹീമുദ്ദീന് അന്‍സാരി പറഞ്ഞു. അതിനാല്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികള്‍ ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആള് ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുള്‍ മുസ്ലിമീന് (എഐഎംഐഎം) എന്ന സംഘടനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുസ്ലീം സംഘടനയാണ് യുഎംഎഫ്. എഐഎംഐഎമ്മിന് .
യുഎംഎഫിന് പുറമേ ജമാത്ത് -ഇ-ഇസ്ലാമിയും ജന്മശതാബ്ദി ആഘോഷിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.