നായ്പിതോ: മ്യാന്മറില് ഖനി അപകടം. അപകടത്തില്‍ 125 ഓളം പേര് കൊല്ലപ്പെട്ടു. 200 ഓളം പേര് മണ്ണിനടിയില്‍ കുടുങ്ങി കിടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ മ്യാന്മറില് പ്രവര്‍ത്തിച്ചിരുന്ന ഖനിയില്‍ രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.
മഴ പെയ്തതിനെ തുടര്‍ന്ന് അടര്‍ന്നു വീണ കല്ലുകള്‍ പെറുക്കുന്നതിനിടെയിലായിരുന്നു ഖനി ഇടിഞ്ഞു വീണ് അപകടമുണ്ടായത്. പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും ഈ ഖനിയില്‍ തൊഴില്‍ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.