ന്യൂഡല്‍ഹി : കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ എണ്ണക്കപ്പലായ എന്റിക ലെക്സിയുടെ സുരക്ഷാ ചുമതലയുള്ള നാവികര്‍ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്ക് വിജയം. സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ കുറ്റക്കാരെന്ന് അന്ത്രാരാഷ്ട്ര ട്രിബ്യൂണല്‍ വിധിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
യുഎന്സിഎല്ഒസിന് കീഴിലെ ആര്‍ട്ടിക്കിള്‍ 87 (1എ), 90 എന്നിവയുടെ ലംഘനമാണ് ഇറ്റാലിയന്‍ നാവികര്‍ നടത്തിയതെന്ന് കണ്ടെത്തിയ ട്രിബ്യൂണല്‍ ഇന്ത്യ സ്വീകരിച്ച നടപടികളും ശരിവെച്ചു. നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു.
2012 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യ ബന്ധനത്തിനായി കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലിലെ നാവികരായ ലത്തോറ മാസി മിലിയോനോ, സാല്‍വത്തോറ ജിറോണ്‍ എന്നിവര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.