റിയാദ്: സൗദി അറേബ്യയിൽ 3383 പുതിയ കൊറോണ വൈറസ് കേസുകളും 54 മരണങ്ങളും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
4909 പേർ രോഗമുക്തരായതായും മന്ത്രാലയം വ്യക്തമാക്കി.
137669 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുതരായത്. കൂടാതെ
197608 പേർ അസുഖബാധിതർ ആയതായും 1752 പേർ കൊറോണ ബാധിച്ചു മരിച്ചതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
പുതിയ കേസുകളിൽ റിയാദിൽ 397, അൽ ഹഫൂഫിൽ 277, മക്കയിൽ 271, മദീനയിൽ 179, ജിദ്ദയിൽ 164, ദമ്മാമിൽ 141 എന്നിങ്ങനെയാണ് വ്യാപനം രേഖപ്പെടുത്തിയിരിക്കുന്നത്.