ദോഹ. ഖത്തറില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറയുന്നു. പുതിയ രോഗികളേക്കാള്‍ മൂന്നിരട്ടിയോളമാണ് രോഗമുക്തര്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു രോഗികള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 118 ആയി. 67, 58, 57 വയസ്സുകാരാണ് മരണമടഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,593 പേരെ പരിശോധനാ വിധേയമാക്കിയതില്‍ രോഗം സ്ഥിരീകരിച്ചത് 894 പേര്‍ക്കു മാത്രമാണ്. നേരത്തെ പരിശോധനാ വിധേയരാക്കുന്ന മൂന്നില്‍ ഒരാള്‍ വീതം രോഗിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് അഞ്ചില്‍ ഒന്നായി കുറഞ്ഞിട്ടുണ്ട്.
അതേസമയം 2,632 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തര്‍ 86,597 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 97,897 ആണ്. 11,182 പേരാണ് ഇപ്പോള്‍ രോഗികളായുള്ളത്. ഇവരില്‍ 779 പേരാണ് വിവിധ കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 187 പേരുടെ നില അതീവ ഗുരുതരമാണ്.