കൊച്ചി : കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ നടി ഷംന കാസിമിന്റെ വീട്ടിലെത്തിയ സിനിമാ നിർമ്മാതാവിനെക്കുറിച്ച് അന്വേഷിക്കുന്നതായി കമ്മീഷണർ വിജയ് സാഖറെ. വിവാഹ തട്ടിപ്പ് സംഘം എത്തിയതിനു ശേഷം നിർമ്മാതാവും ഷംനയുടെ വീട്ടിലെത്തിയിരുന്നു. വിദേശത്ത് നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയതെന്ന് പോലീസ് നിഗമനം.
സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കും. നിർമ്മാതാവിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേസിൽ മൂന്ന് പേരെക്കൂടി പിടികൂടാനുണ്ട്. കേസിൽ ചില സ്ത്രീകൾക്കുള്ള പങ്കാളിത്തം വ്യക്തമായി. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.