കൊച്ചി: ചെല്ലാനം ഫിഷിംഗ് ഹാര്‍ബര്‍ അടച്ചിടും. ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ചികിത്സയിലായിരുന്ന എറണാകുളം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റെയ്നില്‍ ആക്കിയിരിക്കുകയാണ്.
ഇവര്‍ താമസിച്ചിരുന്ന പതിനഞ്ചാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും ചെല്ലാനം ഹാര്‍ബര്‍ ജോലിക്കാരാണ്. അതിനാല്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. പ്രദേശത്ത് മത്സ്യ ബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മറ്റ് പ്രദേശങ്ങളിലേക്ക് പോകരുതെന്നതടക്കം കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.