കൊച്ചി: ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം 21 വരെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജൂണ്‍ 18 നാണ് ചെറുവള്ളി എസ്റ്റേറ്റ് പണം നല്കി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയത്. റവന്യു വകുപ്പാണ് ഭൂമി പണം നല്കി ഏറ്റെടുക്കാന്‍ അനുവാദം നല്‍കിയത്. പാലാ കോടതിയില്‍ പണം കെട്ടിവെക്കാനും ഭൂമി ഏറ്റെടുക്കാനും കോട്ടയം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.