കാസര്‍കോട്: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രോഗബാധ സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്.
ജൂണ്‍ 19 ന് ദുബായില്‍ നിന്നെത്തിയ 60 വയസുള്ള പള്ളിക്കര സ്വദേശി, കുവൈത്തില്‍ നിന്നെത്തിയ 38 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ 27 വയസുള്ള പുല്ലൂര്‍ പെരിയ സ്വദേശി, ജൂണ്‍ 28 ന് ദുബായില്‍ നിന്നു വന്ന 25 വയസുള്ള പള്ളിക്കര സ്വദേശി, ജൂണ്‍ 30 ന് മസ്കറ്റില്‍ നിന്നെത്തിയ 31 വയസുള്ള അജാനൂര്‍ സ്വദേശി എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ജൂണ്‍ 30 ന് ഒമാനില്‍ നിന്നു വന്ന 55 കാരനായ ചെമ്മനാട് സ്വദേശി, ജൂണ്‍ 30 ന് സൗദിയില്‍ നിന്നെത്തിയ മംഗല്പാടി സ്വദേശി എന്നിവര്‍ക്കും ഇന്ന് കൊറോണ സ്ഥിരീകരിച്ചു.
അതേസമയം ജില്ലയില്‍ ഇന്ന് 13 പേര് രോഗമുക്തി നേടി. 6901 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത്. 6556 പേര് വീടുകളിലും 345 പേർ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റെയ്നിലും കഴിയുന്നുണ്ട്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 292 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 526 പേരുടെ പരിശോധനാ ഫലമാണ് ജില്ലയില്‍ ഇനി ലഭിക്കാനുള്ളത്.