ലാഹോര്‍: പാകിസ്താനില്‍ തീവണ്ടി ബസ്സിലിടിച്ചതിനെ തുടര്‍ന്ന് 19 സിഖ് തീര്‍ത്ഥാടകര്‍കര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 8 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രദേശിക ഭരണകൂടം അറിയിച്ചു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സ് റെയില്‍വേ ഗേറ്റില്ലാത്ത മേഖലയിലൂടെ പാളം മുറിച്ചുകടക്കവേയാണ് ദുരന്തം ഉണ്ടായതെന്നാണ് പാക് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പഞ്ചാബിലെ നന്കാനാ സാഹിബ് ഗുരുദ്വാരയിലേക്കുള്ള താര്ത്ഥാടകരാണ് ബസ്സിലുണ്ടായിരുന്നത്.
അപകടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താനെ അനുശോചനം അറിയിച്ചു. സിഖ് സമൂഹത്തിനുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Pained by the tragic demise of Sikh pilgrims in Pakistan. My thoughts are with their families and friends in this hour of grief.
I pray that those pilgrims injured recover at the earliest.
— Narendra Modi (@narendramodi) July 3, 2020
ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് പോവുകയായിരുന്ന ഷാ ഹുസൈന് എക്സ്പ്രസ്സാണ് ബസ്സിലിടിച്ചത്. യാത്രാക്കാരെ കയറ്റിയ തീവണ്ടി വന്നുകൊണ്ടിരുന്ന പാളത്തിലൂടെയാണ് ബസ്സ് മുറിച്ചുകടക്കാന്‍ ശ്രമിച്ചതെന്ന് ഷേഖ്പുരാ ജില്ലാ പോലീസ് മേധാവി ഖാസി സലാഹൂദ്ദീന് മാദ്ധ്യമങ്ങളെ അറിയിച്ചു. ഷേഖ്പുരയ്ക്കടുത്താണ് അപകടം നടന്നത്.