ഐസ്വാള്‍: മിസ്സോറമില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 4.6 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായിരിക്കുന്നത്.ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസ്സോറമിലെ ചഫായി മേഖലയിലാണ് ചലനം രേഖപ്പെടുത്തിയത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങളോ ജീവാപായമോ ഉണ്ടായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല.
Earthquake of magnitude 4.6 on the Richter scale hit near Champhai in Mizoram at 14:35 hours today: National Center for Seismology
— ANI (@ANI) July 3, 2020
ഇന്നലെ ജമ്മുകശ്മീരിലെ കത്രാ മേഖലയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ചലനം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലഡാക്കില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ചലനവു മുണ്ടായി.കാര്‍ഗിലില്‍ നിന്നും 119 കിലോമീറ്റര്‍ ദൂരെയുള്ള പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഹിമാലയ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന ചലനങ്ങളുടെ തുടര്‍ച്ചയാണിതെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ സെസ്മോളജി വിഭാഗമാണ് ഔദ്യോഗികമായി ഭൂചന വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ജൂണ്‍ 28ന് മേഘാലയയില്‍ 3.9 രേഖപ്പെടുത്തിയ ചലനം നടന്നിരുന്നു. തുരാ എന്ന ചുരം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് അന്ന് ഭൂചലനം ഉണ്ടായത്. അതിന് രണ്ടു ദിവസം മുമ്പ് 26-ാം തീയതി 3.3 രേഖപ്പെടുത്തിയ മറ്റൊരു ചെറു ചലനം മേഘാലയയുടെ പടിഞ്ഞാറന്‍ ഭാഗത്തും അനുഭവപ്പെട്ടിരുന്നു. ഇന്ത്യയുടെ വടക്ക്കിഴക്കന്‍ ഹിമാലയ സംസ്ഥാനങ്ങളിലെ ഭൂചലനം വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.