തിരുവനന്തപുരം: ജോസ് കെ. മാണി വിഷയത്തില്‍ ഇടതു മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തെ എതിര്‍ത്ത കാനം രാജന്ദ്രന്റെ വാക്കുകളെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തി. കോണ്‍ഗ്രസും ലീഗും കഴിഞ്ഞാല്‍ യുഡിഎഫില്‍ ജനപിന്തുണയുള്ളത് കേരളാ കോണ്‍ഗ്രസിനാണ്. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റത് കൊണ്ട് ജനപിന്തുണയില്ലെന്ന് പറയാനാകില്ലെന്നും കോടിയേരി തുറന്നടിച്ചു.
ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം വ്യക്തമാക്കിയിട്ടില്ല. അതിന് ശേഷം എല്‍ഡിഎഫ് വിഷയം ചര്‍ച്ച ചെയ്യും. സിപിഐയുമായി ആലോചിച്ചാകും തീരുമാനം. ബാര്‍ കോഴ വിവാദം ഇപ്പോള്‍ പ്രസക്തമല്ലന്ന് പറഞ്ഞ കോടിയേരി പ്രധാന പ്രതിയായ ആള് ജീവനോടെയില്ലെന്നും പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിന്റെ സമ്മതത്തോടെയാണ് ഇസ്ലാമിക തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി-മുസ്ലീം ലീഗ് കൂട്ടുകെട്ടെന്ന് കോടിയേരി ആരോപിച്ചു.
ദേശാഭിമാനിയിലെ ലേഖനത്തില്‍ ആരോപിച്ച യുഡിഎഫ് ജമാ അത്തെ ഇസ്ലാമി എസ്ഡിപിഐ ബന്ധം ഇന്നും അദ്ദേഹം ആവര്‍ത്തിച്ചു. കോണ്‍ഗ്രസിന്റെ സമ്മതത്തോടെ മുസ്ലീം ലീഗ് തീവ്രവാദ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും ഈ ബന്ധത്തിന് കൂട്ട് നില്ക്കുന്നു. വിഷയത്തില്‍ ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോടിയേരി ബിജെപി മുന്നണിയെയും യുഡിഎഫിനെയും പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.