ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജൂണ്‍ 29 ന് കൊറോണ സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം. ഇതോടെ ഈ കുടുംബത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി.
ചെറുതന സ്വദേശികളായ അമ്മയും മകളും, കായംകുളം സ്വദേശിയായ 54 കാരന്, കായംകുളം സ്വദേശികളായ രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്ന് പെണ്‍കുട്ടികള്‍, ഒരു ആണ്‍കുട്ടി എന്നിവരാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ച ഒരു കുടുംബത്തിലുള്ളവര്‍. ആലപ്പുഴയില്‍ ഇന്ന് 21 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗബാധിതരായി 202 പേരാണ് ആലപ്പുഴ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം കായംകുളത്ത് സാമൂഹ്യ വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാന്‍ നഗരസഭാ പരിധിയില്‍ കൂടുതല്‍ പേരെ പരിശോധനക്ക് വിധേയരാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.