ന്യൂഡല്‍ഹി: മിസോറാമിന് പിന്നാലെ ഡല്‍ഹിയിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഡല്‍ഹിയുടെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വൈകിട്ട് 7 മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, മിസോറാം, മേഘാലയ എന്നിങ്ങനെ പലസ്ഥലങ്ങളിലും തുടര്‍ച്ചയായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭൂചലന തുടര്‍ച്ചയായി ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളും ആശങ്കയിലാണ്.
അതേസമയം വലിയ ഭൂചലനത്തിന്റെ മുന്നോടിയായാണ് ഇത്തരത്തില്‍ നേരിയ ഭൂചലനങ്ങള്‍ ഉണ്ടാകുന്നതെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.