കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അബൂബക്കര്‍, ഹാരിസ്, ശരത് എന്നിവര്‍ക്കാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം.
ഒരു ലക്ഷം രൂപയ്ക്കുള്ള രണ്ട് ആള് ജാമ്യം, പാസ്പോര്‍ട്ട് ഹാജരാക്കണം, എല്ലാ തിങ്കളാഴ്ച്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഷംനയുടെ വീട്ടില്‍ വിവാഹ ആലോചനയുമായി പോയവരാണ് അബൂബക്കറും ശരത്തും. അതേസമയം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാനായി പ്രതികള്‍ ഉപയോഗിച്ച വരന്റെ ചിത്രം പുറത്തു വന്നു. അന്‍വര്‍ എന്ന പേരില്‍ ടിക്ക് ടോക്ക് താരം യാസിറിന്റെ ഫോട്ടോയാണ് പ്രതികള്‍ ഉപയോഗിച്ചത്. യാസിറിനെ വിളിച്ചു വരുത്തി പൊലീസ് മൊഴി എടുത്തിട്ടുണ്ട്.