റിയാദ് : സൗദിയിലെ കിംഗ് അബ്ദുൽ അസീസ് പബ്ലിക് ബസ് ട്രാൻസ്പോർട്ട് സർവീസ് ഈ വർഷാവസാനം ആരംഭിക്കുമെന്നു സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി (സാപ്കോ) അറിയിച്ചു. സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിലൂടെയാണ് സാപ്കോ ഇക്കാര്യം അറിയിച്ചത്.
റിയാദിലെ കിംഗ് അബ്ദുൽ അസീസ് പൊതുഗതാഗതം രാജ്യത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നാണ്. ബസ് ഗതാഗത പദ്ധതികൂടാതെ റിയാദ് മെട്രോയും ഇതിൽ ഉൾപ്പെടുന്നു.
സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, ഗതാഗത സാഹചര്യങ്ങൾ കണക്കിലെടുത്ത് നഗരത്തിലെ എല്ലാ വിഭാഗങ്ങൾക്കും പൊതുഗതാഗത സേവനം ലഭ്യമാക്കുക, നഗരത്തിലെ ഗതാഗത മാർഗ്ഗങ്ങൾ ഫലപ്രദവും അനുയോജ്യവുമായ രീതിയിൽ വൈവിധ്യവത്കരിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.