ദോഹ. ഖത്തറില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെ നിലവില്‍ രോഗികളായുള്ളവരുടെ എണ്ണം പതിനായിരത്തില്‍ താഴെയായി. 9,949 രോഗികളാണ് ഇന്ന് ചികിത്സയിലുള്ളത്. 98,6653 പേര്രാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിതരായത്. ഇതില്‍ 88,583 പേരും ഇതിനോടകം സുഖപ്പെട്ടുകഴിഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു രോഗികള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 121 ആയി. 77 വയസുകാരായ രണ്ടുപേരും നാല്പത്തിരണ്ടുകാരനുംആണ് ഇന്നു മരണമടഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5,910 പേരെ പരിശോധനാ വിധേയമാക്കിയതില്‍ രോഗം സ്ഥിരീകരിച്ചത് 756 പേര്‍ക്കു മാത്രമാണ്. നേരത്തെ പരിശോധനാ വിധേയരാക്കുന്ന മൂന്നില്‍ ഒരാള്‍ വീതം രോഗിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് അഞ്ചില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്. 1,986 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. നിലവില്‍ 765 പേരാണ് വിവിധ കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 185 പേരുടെ നില അതീവ ഗുരുതരമാണ്.
ഖത്തറില്‍ കോവിഡ് ചികിത്സയില്‍ ആയിരുന്ന രണ്ടു മലയാളികള്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട പൊറത്തിശേരി സ്വദേശി വേണു നെടുമ്പാള്‍(57), കോഴിക്കോട് സ്വദേശി കുന്നുമ്മല്‍ രാജീവന്(57) എന്നിവരാണ് മരണമടഞ്ഞത്.
മുപ്പതു വര്‍ഷം മുമ്പാണ് വേണു ഖത്തറില്‍ എത്തിയത്. ദോഹ അമീരി ജെംസ് കമ്പനി ജീവനക്കാരനായിരുന്ന വേണു ജൂണ്‍ 30നാണ് മരിച്ചത്. കോവിഡ് മരണമാണെന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.
രാജീവനെ ഏപ്രില്‍ 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹബാധിതനായിരുന്ന ഇദ്ദേഹത്തിനും കോവിഡ് ബാധിച്ചിരുന്നു.