ദോഹ. വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്നു സര്‍വീസ് നടത്തുന്ന ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാവര്ക്കും സീറ്റുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം. ഇതുവരെ വന്ദേഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് https://www.indianembassyqatar.gov.in/indian_nationals_repatriation_reg_form എന്ന ലിങ്കില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം. ഓഗസ്റ്റ് 15 വരെ നീളുന്ന നാലാംഘട്ടത്തില്‍ 193 ഇന്‍ഡിഗോ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സര്‍വിസ് നടത്തുക. ഇതില്‍ 151 സര്‍വീസുകളും കേരളത്തിലേക്കാണ്. തിരുവനന്തപുരത്തേക്ക് 34, കോഴിക്കോട്, കണ്ണൂര്‍ 35 വീതം, കൊച്ചിയിലേക്ക് 47 എന്നിങ്ങനെയാണ് സര്‍വീസുകള്‍. ഇന്‍ഡിഗോയുടെ ഓണ്‍ലൈന്‍ ബുക്കിങ് വെബ്സൈറ്റ് ലിങ്ക്:https://www.goindigo.in