കൊച്ചി : ജില്ലയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നാള്‍ക്കു നാള് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടവും, കൊച്ചി നഗര സഭയും. ചമ്പക്കര മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയോടെ അധികൃതര്‍ പരിശോധന ആരംഭിച്ചു. മാര്‍ക്കറ്റില്‍ സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടക്കുന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇന്ന് മുതല്‍ പരിശോധന ആരംഭിച്ചത്.
മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കച്ചവടം നടത്തുന്നവര്‍ക്കെതിരെ കടയുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
അതേസമയം കൊറോണ രോഗി ചികിത്സ തേടിയെത്തിയ ചെല്ലാനത്തെ സ്വകാര്യ ആശുപത്രി അടച്ചു പൂട്ടി. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 72 പേരെ ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്.