പാരീസ് : ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചു. എഡ്വേര്‍ഡ് ഫിലിപ്പെയുടെ രാജി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ റൈറ്റ് മേയര്‍ ജീന്‍ കാസെറ്റക്സിന്റെ നേതൃത്വത്തിലാകും അടുത്ത മന്ത്രിസഭ രൂപീകരിക്കകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
അടുത്ത ബുധനാഴ്ചയാണ് കാസെറ്റക്സ് അധികാരമേല്‍ക്കുക. അതുവരെ ഫിലിപ്പും മറ്റ് മന്ത്രിമാരും നിലവിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് വിവരം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ രാജി എന്നത് ശ്രദ്ധേയമാണ്.
സെന്റര്‍ റൈറ്റ് റിപ്പബ്ലിക്കന്‍ മേയര്‍ ആയ എഡ്വേര്‍ഡ് ഫിലിപ്പെ 2017ലാണ് പ്രധാനമന്ത്രിയായി അധികാരത്തില്‍ ഏറിയത്. അതേസമയം കഴിഞ്ഞ ഞായറാഴ്ച നടന്ന തദ്ദേശീയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മോശം പ്രകടനം കാഴ്ചവെച്ചതാണ് പെട്ടെന്നുള്ള രാജിക്ക് കാരണമെന്നാണ് കരുതുന്നത്.