ന്യൂഡല്‍ഹി : ആഷാഡ പൂര്‍ണ്ണിമ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭഗവാന് ബുദ്ധന് നമുക്ക് സമാധാനത്തിന്റെയും നീതിയുടെയും പാഠങ്ങള്‍ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.
ആഷാഡ പൂര്‍ണ്ണിമ ഗുരു പൂര്‍ണ്ണിമ എന്ന പേരില്‍ കൂടി അറിയപ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നമുക്ക് അറിവ് പകര്‍ന്ന് നല്കിയ ഗുരുക്കന്മാരെ സ്മരിക്കുന്നതിന് വേണ്ടിയുള്ള ദിനം കൂടിയാണ് ഇന്ന്. ആവേശത്തോടെ നമുക്ക് ഭഗവാന് ബുദ്ധന് ആദരവറിയിക്കാം എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ബുദ്ധന് ആളുകളെ പ്രത്യേകിച്ച് പാവങ്ങളെയും, സ്ത്രീകളെയും , സമാധാനവും അഹിംസയും ബഹുമാനിക്കേണ്ടത് എങ്ങിനെയെന്നാണ് പറഞ്ഞുതന്നിരിക്കുന്നത്. ബുദ്ധന് കൊണ്ടുവന്ന അഷ്ടാംഗമാര്‍ഗ്ഗം അനവധി സമൂഹങ്ങളെയും , രാജ്യങ്ങളെയും സമൃദ്ധിയുടെ പാതയിലേക്ക് നയിച്ചു. സ്നേഹവും അനുകമ്പയുമാണ് ബുദ്ധന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ചിന്തയിലും പ്രവൃത്തിയിലും ലാളിത്യം കാത്തുസൂക്ഷിക്കാന്‍ മനുഷ്യരോട് ആഹ്വാനം ചെയ്യുന്നതാണ് ബുദ്ധസന്ദേശങ്ങള്‍ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് വ്യാപനം ലോകത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ബുദ്ധന്റെ സന്ദേശങ്ങളില്‍ നിന്നും ലഭിക്കും. ബുദ്ധന്റെ ആയങ്ങള്‍ സമകാലിക ലോകത്ത് വളരെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. ഭാവിയിലും ഈ ആശങ്ങള്‍ക്ക് വലിയ പ്രധാന്യമാണ് ഉള്ളത്.
ബുദ്ധന്റെ ചിന്തകളുമായി കൂടിച്ചേരാന്‍ യുവാക്കളോട് ആവശ്യപ്പെടുന്നു. ഇത് യുവാക്കള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും പകരും. നല്ലത് മാത്രം ചെയ്യാന്‍ ബുദ്ധന്റെ അനുഗ്രഹം എന്നും പ്രചോദനം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.