കണ്ണൂര്‍ : ജില്ലയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആശുപത്രിയില്‍ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീന് ആണ് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്.
വിദേശത്തായിരുന്ന ഇയാള്‍ കഴിഞ്ഞമാസം 24 നാണ് നാട്ടില്‍ എത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരുന്നത്. ഇയാളുടെ സ്രവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നതിന് ശേഷം മൃതദേഹം സംസ്കരിക്കും.