മുംബൈ: മഹാരാഷ്ട്രയില്‍ 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് 237 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 1,040 ആയി. വൈറസ് ബാധയെ തുടര്‍ന്ന് 64 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സംസ്ഥാനത്ത് ജീവന് നഷ്ടപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തോട് അടുക്കുകയാണ്. 1,87,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനവും മഹാരാഷ്ട്രയാണ്. 8,367 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ ജീവന് നഷ്ടപ്പെട്ടത്. 1,04687 പേര് രോഗമുക്തരായിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. 18,655 മരണങ്ങളും രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.