പത്തനംതിട്ട : പത്തനംതിട്ടയിയിൽ ഇന്ന് 22 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 15 പേർക്കും മഹാരാഷ്ട്ര, തമിഴ്നാട് ,ഡൽഹി എന്നിവിടങ്ങളിൽ നിന്ന് എത്തിയ 7 പേർക്കുമാണ് രോഗം.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 192 ആയി. ഇതിൽ 10 പേർ ജില്ലയ്ക്ക് പുറത്താണ് ചികിത്സയിൽ കഴിയുന്നത്. അതേ സമയം ഇന്ന് 10 പേർ രോഗ മുക്തരായി ആശുപത്രി വിട്ടു