ആറ്റിങ്ങല്‍: കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് ആറ്റിങ്ങല്‍ എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസിട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4, 5 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം. ജൂണ്‍ 10-ന് ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചി കുളം നവീകരണ ഉദ്ഘാടനം നടത്തിയെന്നാണ് പരാതി. ബി. സത്യന് എം.എല്‍.എ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണ് കേസെടുക്കുക.