കൊല്ലം : കൊല്ലം ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ടുപേർക്ക് രോഗം പിടിപ്പെട്ടതിന്റെ ഉറവിടം അറിയില്ല
കൊട്ടാരക്കര പുലമണ്‍ സ്വദേശിയായ 81 കാരൻ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പുലമൺ സ്വദേശിയുടെ സമ്പർക്ക പട്ടിക ദുഷ്കരമാണ്. തിരുവനന്തപുരത്തെ മെഡിക്കൽ കോളജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കൊട്ടാരക്കരയിലെ കടകളിലും കുന്നിക്കോട്ടെ ബേക്കറിയിലും ഇദ്ദേഹം പതിവായി സന്ദർശിച്ചു.ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പുലമണിൽ കട നടത്തുന്ന നീണ്ടകര സ്വദേശിയാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. വീട്ടിൽ നിന്ന് ദിവസവും ബൈക്കിലാണ് ഇദ്ദേഹം കൊട്ടാരക്കരയിലേക്ക് വരുന്നത്.